2011 ഫെബ്രുവരി 8, ചൊവ്വാഴ്ച

സഹോദരീ മാപ്പ് ...

അമ്മേ........എന്നെ രക്ഷിക്കണേ..........

ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്ന എന്റെ കാതുകളില്‍ ആ നിലവിളി വീണ്ടും അലയടിക്കുന്നു. ഇല്ല ഉറങ്ങാനാവില്ല, എത്ര മദ്യം കഴിച്ചാലും ഈ ജന്മം തനിക്ക് മനസമാധാനത്തോടെ ഉറങ്ങാനാവില്ല.ആരുടേയും ആശ്വസ വാക്കുകള്‍ തനിക്ക് സമാധാനം നല്‍കില്ല....അന്ന് ആ സമയം, ആ ചങ്ങല ഒന്ന് വലിച്ചിരുന്നെങ്കില്‍, ഒന്നിറങ്ങി നോക്കിയിരുന്നെങ്കില്‍ ആ പെണ്‍കുട്ടിക്ക് ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. തന്റെ പ്രിയ്യപ്പെട്ട ശ്രീക്കുട്ടിയുടെ മാത്രം പ്രായ൦ മാത്രമുള്ള ആ കുട്ടിക്കിത് വരില്ലായിരുന്നു.

അന്ന് ആ ദിവസം കൊച്ചിയില്‍ ഒരു ൈക്ലന്‍റ് മീറ്റിംഗ് ഉണ്ടായിരുന്ന ദിവസം.അതിനടുത്ത ദിവസം തനിക്ക് വീട്ടില്‍ ശ്രീക്കുട്ടിയുടെ വിവാഹം ഉറപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ലീവിനു കൊടുത്ത്പ്പോള്‍ പ്രൊജക്റ്റ്‌ മാനേജര്‍ ഇങ്ങോട്ട് പറയുകയായിരുന്നു. ഗോപു ഒരു കാര്യം ചെയ്യൂ, വെള്ളിയാഴ്‌ച കൊച്ചിയിലെ ഒരു കമ്പനിയില്‍ നമ്മുടെ സോഫ്റ്റ്‌വെയര്‍ ഡെമോ ഉണ്ട്. നീ അതും കഴിഞ്ഞു നേരെ നാടിലേക്ക് പൊയ്ക്കോ. കൊച്ചി വരെ കമ്പനി ചിലവില്‍ ഫ്ലൈറ്റ് യാത്ര. അവിടെ നിന്നും നാട്ടിലേക്കു ട്രെയിനില്‍ മൂന്ന് മണിക്കൂറോളം യാത്ര അല്ലെ വേണ്ടു എന്ന്. തനിക്കും സന്തോഷമായി കമ്പനി ചിലവില്‍ ലീവ് പോലും എടുക്കാതെ നാട്ടില്‍ പോയി ചടങ്ങുകളില്‍ പങ്കെടുക്കാം. പക്ഷെ മീറ്റിംഗ് കഴിഞ്ഞപ്പോള്‍ സമയം കരുതിയതിനെക്കാള്‍ അധികം ആയിരുന്നു. ഒരു പ്രോഡക്റ്റ് കാണിച്ചപ്പോഴേക്കും എന്തൊക്കെ മണ്ടന്‍ ചോദ്യങ്ങള്‍ ആണ് ചോദിക്കുന്നത്. എല്ലാം കഴിഞു റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ഒരു സമയം ആയിരുന്നു. ഇനി ഉള്ളത് ഒരു പാസഞ്ചര്‍ ട്രെയിന്‍ ആയിരുന്നു. സാധാരണ താന്‍ ട്രെയിനില്‍ റിസേര്‍വ് ചെയ്താണു യാത്ര ചെയ്യാറ്.ജനറല്‍ കംബാര്‍ട്ട്മെന്റിലെ യാത്ര ഒരു ദുരിതം തന്നെ ആണ്. യാത്രകള്‍ എല്ലാം മുന്‍കൂട്ടി തീരുമാനിക്കാറും ഉണ്ട്. ഇതിപ്പോള്‍ ഈ മീറ്റിംഗ് കയറി വന്നതാണ് കുരിശായത്. എങ്ങനെയോ അവസാനത്തെ കംബാര്‍ട്ട്മെന്റിന്റെ മുന്‍പിലുള്ള ബോഗിയില്‍ കയറിപറ്റി. ഇരിക്കാന്‍ പോയിട്ട് നില്‍ക്കുവാന്‍ പോലും സ്ഥലം ഇല്ല. ഒറ്റക്കാലില്‍ നിന്നു കുറെ നേരം. ഒന്ന് പെട്ടന്നെത്തിയാല്‍ മതിയായിരുന്നു. നിന്ന നില്‍പ്പില്‍ ഉറങ്ങി പോയി... യാത്ര മുക്കാല്‍ ഭാഗം പിന്നിട്ടിരിക്കുന്നു. പാസഞ്ചര്‍ ആണെങ്കില്‍ എല്ലാ സ്റ്റേഷനുകളും കണ്ടു നിര്‍ത്തി നിര്‍ത്തി ആണ് പോകുന്നത്. ഇതിലെ സ്ഥിരം യാത്രക്കാരെ സമ്മതിക്കണം. ... ഇനി ഒരു സ്റ്റോപ്പ്‌ കൂടി കഴിയണം ഈ ബോറന്‍ യാത്ര തീരാന്‍. പതിവു പോലെ ആ സ്റ്റേഷനിലും വണ്ടി പിടിച്ചിട്ടു.യാത്രക്കാര്‍ മിക്കവാറും ഇറങ്ങി കഴിഞ്ഞു.

അപ്പോഴാണ് മുന്‍പിലത്തെ ബോഗിയില്‍ നിന്ന് ഒരാള്‍ വരുന്നത് കണ്ടത്. അയാള്‍ ആരെയോ അന്വേഷിക്കുന്നത് പോലെ ഏതോ ഒരു സ്ത്രീയുടെ പേര് വിളിച്ചു കൊണ്ടിരിക്കുന്ന്ണ്ടായിരുന്നു. ട്രെയിന്ന്‍ പതുക്കെ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഇറങ്ങി പിറകിലോട്ട് നടന്നു. അടുത്ത സ്റ്റേഷനില്‍ ഇറങ്ങാമല്ലോ എന്ന ചിന്തയില്‍ ഇരിക്കുമ്പോള്‍ പിന്നിലെ ബോഗിയില്‍ നിന്നും ഒരു നിലവിളിയും ബഹളവും കേട്ടത്. പെട്ടന്ന് വാതിലിനരികില്‍ നിന്നിരുന്ന ഒരാള്‍ ഓടി വന്നു ഞാനടക്കം ഉള്ളവരോട് പിന്നിലെ ബോഗിയില്‍ നിന്നും ഒരു പെണ്‍കുട്ടി താഴേക്കു ചാടി എന്ന് പറഞ്ഞു. എല്ലാവരും വാതില്‍ക്കല്‍ പോയി നോക്കി.. ഞാനു൦ ,വണ്ടി നീങ്ങി തുടങ്ങിയ്ട്ടു അധികം സമയം ആയിട്ടില്ല. അപ്പോളാണ് നേരത്തെ കണ്ട ആ മനുഷ്യന്‍ പിന്നിലെ ബോഗിയില്‍ നിന്നും ഒരു അഭ്യാസിയെ പോലെ ചാടി ഇറങ്ങിയത്. അപ്പോള്‍ നേരത്തെ വന്നു പറഞ്ഞ ആ ചേട്ടന്‍ അപായ ചങ്ങള്‍ വലിക്കുവാന്‍ ഓടി. ഞാനടക്കമുള്ള യാത്രക്കാര്‍ അയാളെ തടഞ്ഞു. നിങ്ങള്‍ വെറുതേ പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട , അതയാളുടെ ഭാര്യയോ മറ്റോ ആയിരുക്കും . ഉറങ്ങി പോയോ മറ്റോ ഇറങ്ങാന്‍ കഴിയാത്തതിനാല്‍ ചാടിയതായിരിക്കും. അവര്‍ ഇപ്പോള്‍ അവരുടെ പാട്ടിനു പോയിരിക്കും. മാത്രവുമല്ല അനാവശ്യമായി ചങ്ങല വലിച്ചാല്‍ ആയിരം രൂപ വരെ നിങ്ങള്‍ പിഴ ഒടുക്കേണ്ടി വരും. ഈ വാക്കുകള്‍ അയാളെ പിന്തിരിപ്പിച്ചു. അപ്പോഴേക്കും ട്രെയിന്‍ അവസാന സ്റ്റോപ്പില്‍ എത്തിയിരുന്നു. എല്ലാവരും ഇറങ്ങി പുറത്തേക്ക് നടന്നു. ആ ചേട്ടന്‍ പിന്നിലേക്ക് പോയി ഗാര്‍ഡിനോട് എന്തോ പറയുന്നുണ്ടായിരുന്നു. ഞാന്‍ വേഗം വീട് പിടിക്കണം എന്നാ ചിന്തയോടെ പുറത്തിറങ്ങി .

പിറ്റേന്നു രാവിലെ കാപ്പി കപ്പുമായി ടിവിയുടെ മുന്നില്‍ ഇരിക്കുമ്പോളാണ് ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. ട്രെയിനില്‍ നിന്നും ചാടിയ ആ പെണ്‍കുട്ടിയെ പിന്നാലെ ചാടിയ ഒരു മനുഷ്യമൃഗം ക്രൂരമായി പീഡിപ്പിച്ചു കൊല്ലാക്കൊല ചെയ്തു ഉപേക്ഷിച്ചു എന്ന്. ഒരു നിമിഷം ആ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി ഇറങ്ങി നോക്കിയിരുന്നുവെങ്കില്‍ തന്റെ സഹോദരിയുടെ മാത്രം പ്രായം ഉള്ള അവള്‍ എന്നും ലോകത്തില്‍ ഉണ്ടാകുമായിരുന്നു. ചങ്ങല വലിക്കാന്‍ പോയ അയാളെ തടയാതിരുന്നെങ്കില്‍ ...

സഹോദരീ പൊറുക്കുമോ നീ എന്നോട്, ഞാനടക്കം ഉള്ള ഈ സമൂഹത്തോട്?

5 അഭിപ്രായങ്ങൾ:

  1. ഷോര്‍ണൂര്‍ സംഭവങ്ങള്‍ക്ക് ശേഷം ന്യൂസ്‌ ചാനലുകളില്‍ വന്ന ചര്‍ച്ചകള്‍ കണ്ടപ്പോള്‍ മനസ്സില്‍ തോനിയ ഒരു കൊച്ചു കഥയാണ്...
    ആദ്യമായി എഴുതിയ കഥ ...
    അഭിപ്രായങ്ങള്‍ എന്തായാലും സ്വീകരിക്കും...

    മറുപടിഇല്ലാതാക്കൂ
  2. കഥ നന്നായിട്ടുണ്ട് ..ആദ്യമായി എഴുതുകയാണ് എന്ന് പറയുന്നത് സത്യമാണോ.ഈ സംഭവം വായിച്ചു വിഷമം തോന്നി .എന്തിനും ഏതിനും പ്രതികരിക്കുന്ന മലയാളി തന്നെ ഇതിനു സാക്ഷ്യം വഹിച്ചല്ലോ .

    മറുപടിഇല്ലാതാക്കൂ
  3. ഓ...എങ്ങനെ രക്ഷപ്പെടും ഈ ഓര്‍മ്മയില്‍ നിന്ന്?

    മറുപടിഇല്ലാതാക്കൂ
  4. എന്നാലും ഒരു നായകനാവാനുള്ള മനസ്സുകാണിച്ചില്ല, പുളുവടിയിലെങ്കിലും... !! :)

    മറുപടിഇല്ലാതാക്കൂ